Unnikrishnan potty in custody
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ ആദ്യ അറസ്റ്റാണിത്.
വ്യാഴാഴ്ച തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇയാളെ രഹസ്യകേന്ദ്രത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് റാന്നി കോടതിയില്‍ ഹാജരാക്കി. അടച്ചിട്ട മുറിയിലെ വാദം കേള്‍ക്കലിനു ശേഷം ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
Keywords: Sabarimala gold scam, Unnikrishnan potty, Police, Custody


COMMENTS