ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജാവിയര്‍ മിലേയിയുടെ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയായ ലാ ലിബേര്‍താ...
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജാവിയര്‍ മിലേയിയുടെ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയായ ലാ ലിബേര്‍താദ് അവന്‍സ ('La Libertad Avanza') യ്ക്ക് ഗംഭീര വിജയം. പാര്‍ട്ടി നേടിയ അപ്രതീക്ഷിത വിജയത്തില്‍ മിലേയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി.
'അര്‍ജന്റീനയിലെ ഗംഭീര വിജയത്തിന് പ്രസിഡന്റ് ജാവിയര്‍ മിലേയ്ക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹം അത്ഭുതകരമായ ജോലി ചെയ്യുന്നു! അദ്ദേഹത്തിലുള്ള തങ്ങളുടെ വിശ്വാസത്തിന് അര്‍ജന്റീനയിലെ ജനങ്ങള്‍ ന്യായീകരണം നല്‍കി,' ഏഷ്യന്‍ പര്യടനത്തിനിടെ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.
Key Words: President Javier Miel, Libertarian Party, Argentina's Midterm Elections


COMMENTS