പത്തനംതിട്ട: ഇരുമുടി കെട്ടേന്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെത്തി ദര്‍ശനം നടത്തി. പമ്പയിലെത്തി പമ്പാസ്‌നാനത്തിന് ശേഷമാണ് കെട്ടുനിറച...
പത്തനംതിട്ട: ഇരുമുടി കെട്ടേന്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെത്തി ദര്‍ശനം നടത്തി. പമ്പയിലെത്തി പമ്പാസ്‌നാനത്തിന് ശേഷമാണ് കെട്ടുനിറച്ചത്. പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്ക് തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്.
ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് എത്തി. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. 11.45 ന് രാഷ്ട്രപതി പതിനെട്ടാംപടി കയറി. കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
രാഷ്ട്രപതിക്കൊപ്പം എഡിസി സൗരഭ് എസ്.നായര്‍, പിഎസ്ഒ വിനയ് മാത്തൂര്‍, രാഷ്ട്രപതിയുടെ മരുമകന്‍ ഗണേഷ് ചന്ദ്ര ഹോംബ്രാം എന്നിവരും ഇരുമുടിക്കെട്ടേന്തി പടിചവിട്ടിയിരുന്നു.
Key Words: Sabarimala Darshan, President Draupadi Murmu


COMMENTS