തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്ത...
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.
ഇന്നാണ് ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനം. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്. ഇന്നു രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന് ശബരിമലയയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കും.
2025 ഒക്ടോബര്‍ 21 മുതല്‍ 24 വരെ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.
യാത്രാപദ്ധതിയിലെ പ്രധാന പരിപാടികള്‍:
ഒക്ടോബര്‍ 21: തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.
ഒക്ടോബര്‍ 22: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനവും ആരതിയും.
ഒക്ടോബര്‍ 23:
രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യും.
വര്‍ക്കലയിലെ ശിവഗിരി മഠത്തില്‍ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പാലായിലെ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കും.
ഒക്ടോബര്‍ 24: എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കും.
Key Words: President Draupadi Murmu, Sabarimala

COMMENTS