റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ...
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയായി റഷ്യയും രംഗത്ത്.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കവേ, എണ്ണ ഇറക്കുമതി സംബന്ധിച്ച ഇന്ത്യയുടെ തീരുമാനങ്ങള്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ അനുസരിച്ചാണെന്ന് റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് പറഞ്ഞു.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ഊര്‍ജ്ജ മേഖലയിലെ സഹകരണം ഇന്ത്യയുടെ താല്‍പ്പര്യങ്ങളുമായി വളരെയധികം യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ എണ്ണ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രധാനമാണെന്നും ഇന്ത്യ യു എസ് ബന്ധങ്ങളില്‍ റഷ്യ ഇടപെടില്ലെന്നും ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീര്‍ഘകാല ഉഭയകക്ഷി ബന്ധത്തെ അടിവരയിടുന്നുവെന്നും പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.
ഇന്ത്യ റഷ്യ ബന്ധം എല്ലായ്‌പ്പോഴും തുല്യവും തടസ്സമില്ലാത്തതും പരസ്പരം പ്രയോജനകരവുമായിരുന്നുവെന്നും അലിപോവ് പറഞ്ഞു. നേരത്തെ ട്രംപിന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ കാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.
ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊര്‍ജ്ജ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സ്ഥിരമായ മുന്‍ഗണന നല്‍കും. ഇറക്കുമതി നയങ്ങള്‍ പൂര്‍ണ്ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥിരമായ ഊര്‍ജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഊര്‍ജ്ജ നയത്തിന്റെ ലക്ഷ്യങ്ങള്‍. ഇതില്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ വിശാലമാക്കുന്നതും വിപണി സാഹചര്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയില്‍ വൈവിധ്യവല്‍ക്കരിക്കുന്നതും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു.
Key Words: Putin, Russian Oil

COMMENTS