NDA Alliance Reaches Seat Agreement in Bihar; BJP and JD(U) to Contest 101 Seats Each, Chirag Limited to 29 Seats
പട്‌ന: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് എന്‍ഡിഎ സഖ്യം സീറ്റ് ധാരണയിലെത്തി. ഇതനുസരിച്ച് ബിജെപിയും ജനതാദ (യുണൈറ്റഡ്) ളും 101 സീറ്റില്‍ വീതം മത്സരിക്കും. സംസ്ഥാനത്ത് ആകെ 243 സീറ്റുകളാണുള്ളത്.
ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) 29, രാഷ്ട്രീയ ലോക് മോര്‍ച്ച 6, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 6 എന്നിങ്ങനെയാണ് മറ്റു സഖ്യകക്ഷികള്‍ക്കുള്ള സീറ്റ്.
2020-ലെ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലുമായിരുന്നു മത്സരിച്ചത്. 2020-ല്‍ ജെ ഡി യുവിന് 43 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ബിജെപി 74 സീറ്റില്‍ വിജയിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ഇക്കുറി തുല്യമായി സീറ്റ് വിഭജിച്ചത്.
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) പാര്‍ട്ടിക്ക് ആഴ്ചകളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 29 സീറ്റുകള്‍ ലഭിച്ചു. ചിരാഗ് പാസ്വാന്‍ ആദ്യം ആവശ്യപ്പെട്ടത് 40-45 സീറ്റുകളായിരുന്നു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 5 സീറ്റുകളിലും വിജയിച്ചത് ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സീറ്റ് വിഭജനം എന്ന് ചിരാഗ് പാസ്വാന്‍ ശഠിച്ചു. തങ്ങള്‍ വിജയിച്ച ഓരോ ലോക്സഭാ മണ്ഡലത്തിലും കുറഞ്ഞത് രണ്ട് അസംബ്ലി സീറ്റുകളെങ്കിലും വേണമെന്നും ചിരാഗ് ആവശ്യപ്പെട്ടിരുന്നു.
ബിജെപി 25 സീറ്റ് നല്കാന്‍ തയ്യാറായി. 2020-ല്‍ ചിരാഗ് ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ജെഡി യുവിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അതിനാല്‍ ചിരാഗിനെ വിടാന്‍ നിതീഷ് കുമാര്‍ ഒരുക്കവുമല്ലായിരുന്നു.
ജീതന്‍ റാം മാത്ധിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ആറു സീറ്റുകള്‍ വീതം ലഭിച്ചു.
ജീതന്‍ റാം മാത്ധിയും തന്റെ പാര്‍ട്ടിയുടെ അംഗീകാരം നിലനിര്‍ത്താന്‍ ഏകദേശം 15 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, സഖ്യത്തിന്റെ അന്തിമ തീരുമാനം അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2025 നവംബര്‍ 6, നവംബര്‍ 11 എന്നീ തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.
Summary: NDA Alliance Reaches Seat Agreement in Bihar; BJP and JD(U) to Contest 101 Seats Each, Chirag Limited to 29 Seats““Patna: The NDA alliance has reached a seat-sharing agreement for the Bihar Assembly elections. Accordingly, the BJP (Bharatiya Janata Party) and JD(U) (Janata Dal (United)) will contest 101 seats each. The state has a total of 243 seats.““The distribution for the other allies is as follows: Lok Janshakti Party (Ram Vilas) - 29, Rashtriya Lok Morcha - 6, and Hindustani Awam Morcha - 6.““In the 2020 elections, the Janata Dal had contested 115 seats, and the BJP contested 110. In 2020, the JD(U) managed to win only 43 seats, while the BJP won 74. Considering this, the seats were divided equally this time.


COMMENTS