ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസയിലെ സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ട്രംപിന്റെ 20...
ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസയിലെ സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയിലെ ചില ഭാഗങ്ങൾ ഹമാസ് അംഗീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി മോദി 'എക്സി'ൽ (മുമ്പ് ട്വിറ്റർ) കുറിച്ചത് ഇങ്ങനെ:
"ഗാസയിലെ സമാധാന ശ്രമങ്ങളിൽ നിർണ്ണായകമായ പുരോഗതി നേടുന്നതിൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള സൂചനകൾ ഒരു പ്രധാന ചുവടുവെയ്പ്പിനെ അടയാളപ്പെടുത്തുന്നു. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും."
ട്രംപിന്റെ സമാധാന പദ്ധതിയുടെ ഭാഗമായി, യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേൽ പിൻവാങ്ങുക, ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുക, സഹായം എത്തിക്കുക തുടങ്ങിയ ചില കാര്യങ്ങൾ അംഗീകരിക്കുന്നു എന്ന് ഹമാസ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.


COMMENTS