ബര്‍ലിന്‍: ജര്‍മനിയിലെ നിയുക്ത മേയര്‍ ഐറിസ് സ്സാള്‍സറിന് (57) കുത്തേറ്റു. കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമായതിനാല്‍ ഐറിസ് ...
ബര്‍ലിന്‍: ജര്‍മനിയിലെ നിയുക്ത മേയര്‍ ഐറിസ് സ്സാള്‍സറിന് (57) കുത്തേറ്റു. കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമായതിനാല്‍ ഐറിസ് തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണ്. പടിഞ്ഞാറന്‍ ജര്‍മനിയിലെ ഹെര്‍ദെക്കെ നഗരത്തിലെ നിയുക്ത മേയറാണ ഐറിസ് സ്സാള്‍സര്‍. ജര്‍മന്‍ സര്‍ക്കാരില്‍ കൂട്ടുകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നേതാവാണ്. കഴിഞ്ഞ മാസം 28നാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 1ന് ചുമതലയേല്‍ക്കാനിരിക്കേയാണ് ആക്രമണം.
സ്വന്തം വസതിക്ക് സമീപത്തുവെച്ച് ഒരു സംഘം ആളുകള്‍ ഐറിസിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഇവര്‍ ഇഴഞ്ഞ് വീട്ടില്‍ അഭയം തേടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Key Words: Mayor-Elect, Stab, Germany


COMMENTS