The locals, protesting the unresolved garbage issue, assaulted Kuthuparamba MLA K.P. Mohanan, who had arrived to inaugurate an Anganwadi
കണ്ണൂര്‍ : മാലിന്യപ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍, അങ്കണവാടി ഉദ്ഘാടനത്തിനെത്തിയ കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനനെ കൈയേറ്റം ചെയ്തു. കണ്ണൂര്‍ കരിയാട് വച്ചാണ് സംഭവം. മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷത്തോളമായി സമരസമിതി പ്രതിഷേധത്തിലാണ്.
മുന്‍ മന്ത്രികൂടിയായ എംഎല്‍എയുടെ വാഹനം തടഞ്ഞത് സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരായിരുന്നു. നടന്നുപോകാന്‍ ശ്രമിച്ച എംഎല്‍എയെ ജനം പിടിച്ചു തള്ളുകയും ഷര്‍ട്ടില്‍ പിടിച്ചു വലിക്കുകയും ചെയ്തു. വലിയ വാക്കേറ്റവും ഉണ്ടായി.
പെരിങ്ങത്തൂരില്‍ അങ്കണവാടി ഉദ്ഘാടനത്തിനാണ് കെ പി മോഹനന് എത്തിയത്. ഇവിടെ ഒരു ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നതില്‍ നാട്ടുകാര്‍ മാസങ്ങളായി പ്രതിഷേധത്തിലാണ്. കൈയേറ്റം നടക്കുമ്പോള്‍ എംഎല്‍എ ഒറ്റയ്ക്കായിരുന്നു. ഒപ്പം പാര്‍ട്ടിക്കാരോ, സഹായികളോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാര്‍ എംഎല്‍എയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കെ പി മോഹനന് സംഭവത്തെക്കുറിച്ചു പ്രതികരിച്ചില്ല.
Summary: The locals, protesting the unresolved garbage issue, assaulted Kuthuparamba MLA K.P. Mohanan, who had arrived to inaugurate an Anganwadi. The incident took place at Kariad in Kannur. The action committee has been protesting for about a year, demanding the removal of the garbage.



COMMENTS