K.Muraleedharan Sabarimala gold issue
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയ്യാറല്ലെന്നും വേണ്ടിവന്നാല്‍ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കപട ഭക്തന്മാരുടെ കയ്യില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതിന്റെ ദുരന്തമാണ് അയ്യപ്പന്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പ സംഗമം സ്‌പോണ്‍സര്‍ ചെയ്തത് ആരൊക്കെയാണെന്നും കീഴ്ശാന്തിക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെ സ്‌പോണ്‍സറായി മാറിയെന്നും അദ്ദേഹം ചോദിച്ചു. ദൈവത്തിന്റെ നാല് കിലോ കട്ട് കീശയിലാക്കിയിട്ട് ഗൂഢാലോചന ഉന്നയിക്കുന്നുവെന്നും മുരളീധരന്‍ ആരോപണം ഉന്നയിച്ചു.
അതേസയമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ 2019 ല്‍ സ്വര്‍ണപ്പാളി കൊടുത്തുവിട്ടത് തെറ്റായിപ്പോയെന്നും വിഷയത്തില്‍ ഉദ്യേഗസ്ഥ തല വീഴ്ച ഉണ്ടായെന്നും ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
1999 മുതല്‍ 2025 വരെയുള്ള ഇടപാടുകള്‍ പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെടുമെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കി.
Keywords: K.Muraleedharan, Sabarimala, Gold, Devaswom board


COMMENTS