ന്യൂഡല്‍ഹി : പിഎം ശ്രീ പദ്ധതിയില്‍ നിന്നും കേരളം പിന്‍വാങ്ങുന്നതിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇത...
ന്യൂഡല്‍ഹി : പിഎം ശ്രീ പദ്ധതിയില്‍ നിന്നും കേരളം പിന്‍വാങ്ങുന്നതിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം കേരളത്തിന്റെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കുമെന്നും വ്യവസ്ഥകളില്‍ ഇളവ് ഒരു സംസ്ഥാനത്തിന് മാത്രമായി നല്‍കണോ എന്നത് പരിശോധിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തല്‍ക്കാലം പദ്ധതി നടപ്പാക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും അതിന് തടസ്സമൊന്നും ഇപ്പോഴില്ലെന്നും വ്യക്തമാക്കി.
Key Words: PM Shri Scheme, Central Education Ministry


COMMENTS