കെയ്‌റോ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്...
കെയ്‌റോ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്നും ഇത് അംഗീകരിക്കുന്ന കരാറില്‍ ഒപ്പുവെച്ചെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 'ചരിത്രപരവും അഭൂതപൂര്‍വവുമായ സംഭവം' എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇസ്രായേലും ഹമാസും അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി ട്രംപ് ബുധനാഴ്ച പറഞ്ഞു. 'നമ്മുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇസ്രായേലും ഹമാസും ഒപ്പുവച്ചതായി പ്രഖ്യാപിക്കുന്നതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതിന്റെ രണ്ടാം വാര്‍ഷികത്തിനു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.
ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടന്‍ മോചിപ്പിക്കും. വെടിനിര്‍ത്തല്‍ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകന്‍ ജറീദ് കഷ്‌നര്‍ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും. ഈ ആഴ്ച ഈജിപ്ത് സന്ദര്‍ശിച്ചേക്കുമെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്.
Key Words: Israel, Hamas, Gaza Peace Plan

COMMENTS