Inban Udayanidhi's debut in Tamil film
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ചെറുമകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനുമായ ഇന്‍ബന്‍ ഉദയനിധി (20) സിനിമയിലേക്കെന്ന് സൂചന. സംവിധായകന്‍ മാരി സെല്‍വരാജിന്റെ അടുത്ത ചിത്രത്തില്‍ ഇന്‍ബന്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
2008 ല്‍ ഉദയനിധി സ്റ്റാലിന്‍ സ്ഥാപിച്ച നിര്‍മ്മാണ കമ്പനി റെഡ് ജയന്റ് മൂവീസ് അടുത്തിടെ ഇന്‍ബന്‍ ഏറ്റെടുത്തിരുന്നു. മാത്രമല്ല അഭിനയ ക്ലാസുകളിലും വര്‍ക്ക് ഷോപ്പുകളിലും ഇയാള്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഇന്‍ബന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്.
Keywords: Inban Udayanidhi, Tamil film, Mari Selvaraj, M.K Stalin


COMMENTS