High court order about ivory case against actor Mohan Lal
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ച കേസിലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഭവം നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
നടന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നല്‍കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ കോടതി ഈ വിഷയത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാനും ഉത്തരവിട്ടു.
നിലവില്‍ ഈ കേസ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. 2011 ഓഗസ്റ്റിലാണ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.
Keywords: High court, Mohan Lal, Ivory case, Government


COMMENTS