The High Court has instructed the Customs Department to take a decision within a week regarding the provisional release of the Land Rover car
സ്വന്തം ലേഖകന്‍
കൊച്ചി: വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ കാര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ നടത്തിയ അന്വേഷണത്തിലാണ് ദുല്‍ഖറിന്റെ കാറും പെട്ടത്.
2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് പിടിച്ചെടുത്തത്. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട 'ഓപ്പറേഷന്‍ നുംഖോര്‍' പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഈ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ദുല്‍ഖറിന് രണ്ട് ലാന്‍ഡ് റോവര്‍ വാഹനങ്ങളും രണ്ട് നിസ്സാന്‍ പട്രോള്‍ വാഹനങ്ങളുമുണ്ടെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാഹനം നിയമപരമായാണ് വാങ്ങിയതെന്നും ആവശ്യമായ എല്ലാ രേഖകളും നികുതികളും അടച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വാഹനം താത്കാലികമായി വിട്ടുനല്‍കണമെന്ന നടന്റെ അപേക്ഷ ഒരാഴ്ചയ്ക്കുള്ളില്‍ പരിഗണിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി കസ്റ്റംസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പഴയ മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെയും (2004 മോഡല്‍) പുതിയ തലമുറ ഡിഫന്‍ഡര്‍ 110 പതിപ്പിന്റെയും ഉടമയാണ്.
വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ കാരണം വ്യക്തമാക്കി കസ്റ്റംസ് ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റി നല്‍കാമെന്ന് ദുല്‍ഖര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ദുല്‍ഖറിനെതിരെ ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങളായിരുന്നു കസ്റ്റംസ് ഉന്നയിച്ചിരുന്നത്. വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ മറ്റു രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നുവെന്നും ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമാണെങ്കില്‍ വാഹനം കസ്റ്റംസിന് പിടിച്ചെടുക്കാം. അന്വേഷണം തുടരുകയാണ്. വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖറിന് നോട്ടീന് നല്‍കിയിട്ടുണ്ടെന്നും നടന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വാദിച്ചു. കസ്റ്റംസിന്റെ വാദങ്ങള്‍ കേട്ട ശേഷമാണ് അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ അനിവാര്യമാണോ എന്ന് ചോദിച്ചത്.
Summary: The High Court has instructed the Customs Department to take a decision within a week regarding the provisional release of the Land Rover car seized from actor Dulquer Salmaan in connection with the luxury vehicle smuggling case. Dulquer's car was part of the investigation codenamed 'Operation Numkhor'.
The vehicle seized was a 2004 model Land Rover Defender. Customs had taken the vehicle into custody as part of the 'Operation Numkhor' probe, which targets the illegal import and tax evasion of luxury cars brought into the country from Bhutan. Customs reports indicate that Dulquer owns two Land Rover vehicles and two Nissan Patrol vehicles.
Dulquer Salmaan approached the Kerala High Court challenging the seizure of his vehicle. He informed the court that the vehicle was purchased legally, and that all necessary documents and taxes have been paid.


COMMENTS