ജറുസലേം: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഗാസ പദ്ധതി പ്രകാരം എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് സമ്മതിച്ചു. ഇതിനു പിന്ന...
ജറുസലേം: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഗാസ പദ്ധതി പ്രകാരം എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് സമ്മതിച്ചു. ഇതിനു പിന്നാലെ ഗാസയിൽ വെടി നിർത്താൻ ഇസ്രായേലിനോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.
ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ ഹമാസ് സമ്മതം അറിയിച്ചതായി വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ ധാരണ.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.
ബന്ദികളുടെ ബന്ധുക്കൾ ഈ നീക്കത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, ഈ വ്യവസ്ഥകൾ ഹമാസ് പൂർണ്ണമായി അംഗീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
താൻ മുന്നോട്ടുവച്ച സമാധാന പദ്ധതി ഞായറാഴ്ച വൈകുന്നേരം 6:00 മണിക്ക 20 അംഗീകരിച്ചില്ലെങ്കിൽ ഹമാസിന് നേരെ എല്ലാ നരകവും തുറന്നുവിടുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.


COMMENTS