വർക്കല: മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നി...
വർക്കല: മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതി.
ആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്‌ട്രപതി ജാതിക്കും മതത്തിനും എതിരായ ഗുരുവിന്റെ നിലപാട് നിർണായകമെന്നും വ്യക്തമാക്കി. ഉച്ചയ്‌ക്ക് 12.40 ഓടെയാണ് രാഷ്‌ട്രപതി വർക്കല ക്ലിഫ് ഹൗസില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാർഗം ശിവഗിരിയിലെത്തിയ രാഷ്‌ട്രപതിയെ സംന്യാസിമാരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ഗുരുവിന്റെ മഹാസമാധിയിലെത്തിയ രാഷ്‌ട്രപതി പുഷ്പാഞ്ജലി അര്‍പ്പിച്ച് പ്രാർത്ഥിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സ്വാമി ശാരദാനന്ദ ഗുരുസ്മരണ അർപ്പിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു.
Key Words: Sree Narayana Guru, President Draupadi Murmu

COMMENTS