പട്ന : ആർജെഡി നേതാവ് തേജസ്വി യാദവിനെ ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം. വികാശീൽ ഇൻസാൻ പാർട്ടി(വിഐപി) നേതാവ് മുകേഷ് ...
പട്ന : ആർജെഡി നേതാവ് തേജസ്വി യാദവിനെ ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം. വികാശീൽ ഇൻസാൻ പാർട്ടി(വിഐപി) നേതാവ് മുകേഷ് സഹാനിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി.
വ്യാഴാഴ്‌ച പട്‌നയിൽനടന്ന സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മുതിർന്ന കോൺഗ്രസ് നേതാവായ അശോക് ഗെഹന്ലാത്താണ് ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
എല്ലാ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിനുശേഷമാണ് ബിഹാർ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Key Words: Tejashwi Yadav, Bihar CM Candidate


COMMENTS