ന്യൂഡല്‍ഹി : റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒഡീഷയിലെ പുരിയില്‍ ചൊവ്വാഴ്ച ജനക...
ന്യൂഡല്‍ഹി : റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒഡീഷയിലെ പുരിയില്‍ ചൊവ്വാഴ്ച ജനക്‌ദേവ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മംഗലഘട്ട് സ്വദേശിയായ വിശ്വജീത് സാഹു (15) ആണ് മരിച്ചത്.
അമ്മയോടൊപ്പം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിഡിയോ ചിത്രീകരിക്കുന്നതിനായി കുട്ടി ട്രാക്കിന് സമീപത്തെത്തുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ടെങ്കിലും റീല്‍സ് എടുക്കുന്നത് തുടരുകയായിരുന്നു. അതിവേഗത്തിലെത്തിയ ട്രെയിന്‍ കുട്ടിയെ ഇടിച്ചിട്ട് കടന്നുപോകുകയായിരുന്നു.
Key Words: Reels Shooting, Railway Track, Train Hits


COMMENTS