Film producer P Stanley passed away
തിരുവനന്തപുരം: നിര്‍മ്മാതാവും സഹസംവിധായകനുമായിരുന്ന പി. സ്റ്റാന്‍ലി (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടക്കും. 30 വര്‍ഷങ്ങളോളം സിനിമാരംഗത്ത് സജീവമായിരുന്നു.
എ.വിന്‍സെന്റ്, തോപ്പില്‍ ഭാസി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തൂവാനത്തുമ്പികള്‍, മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. വെളുത്ത കത്രീന, ഏണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, നദി തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനുമായിരുന്നു.
Keywords: P Stanley, Producer, Director, Passed away


COMMENTS