മുംബൈ : മഹാരാഷ്ട്രയില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് രണ്ട് വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജ...
മുംബൈ : മഹാരാഷ്ട്രയില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് രണ്ട് വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. 32 വയസ്സുകാരനായ പിതാവ് രാഹുല്‍ ചവാന്‍ അറസ്റ്റിലായി. ഇയാള്‍ കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുല്‍ ചവാനും ഭാര്യയും തമ്മില്‍ വഴക്കിട്ടത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ചവാന്‍ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടര്‍ന്നു. അഞ്ചാര്‍വാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാന്‍ നേരെ വാസീം പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും കുറ്റം സമ്മതിച്ചു കീഴടങ്ങുകയുമായിരുന്നു. ഉടനടി പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
Key Words: Father Killed Daughters, Murder


COMMENTS