ലണ്ടന്‍: യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദങ്ങളിലേക്ക് പറന്ന ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരനെതിര...
ലണ്ടന്‍: യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദങ്ങളിലേക്ക് പറന്ന ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരനെതിരെ നടപടി കടുപ്പിച്ച് രാജകുടുംബം. ആന്‍ഡ്രു രാജകുമാരന്റെ രാജകീയ പദവികള്‍ എടുത്തുകളഞ്ഞ് കൊട്ടാരത്തില്‍നിന്ന് പുറത്താക്കാന്‍ ചാള്‍സ് രാജാവ് നടപടി തുടങ്ങിയെന്ന് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ആന്‍ഡ്രുവിന്റെ 'രാജകുമാരന്‍' എന്ന പദവിയും എടുത്തുമാറ്റും. ഇതോടെ ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്നാകും ഇനി ഇദ്ദേഹം അറിയപ്പെടുക.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ ഇരകളിലൊരാളായിരുന്നു വെർജീനിയ. താന്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകളുള്ള ഇവരുടെ 'നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്' എന്ന ഓര്‍മക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തനിക്ക് പതിനേഴു വയസുള്ളപ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇവര്‍ പുസ്തകത്തില്‍ കുറിച്ചിരുന്നു. ഇവരുമായുള്ള ലൈംഗികബന്ധവും തുടര്‍ന്നുള്ള കോടതി വ്യവഹാരവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേല്‍പിച്ചിരുന്നു.
Key Words: Epstein, Sexual Assault , Prince Andrew


COMMENTS