A doctor on duty at the Thamarassery Taluk Hospital was seriously injured after being hacked in the head. The assailant, identified as Sanoop
![]() | |
| പ്രതി സനൂപ്, ഡോക്ടര്‍ വിപിന്‍ |
സ്വന്തം ലേഖകന്‍
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിപിന്റെ തലയ്ക്ക് വെട്ടേറ്റു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു മാസം മുന്‍പ് മരിച്ച ഒന്‍പതു വയസുകാരിയുടെ അച്ഛന്‍ സനൂപാണ് ഡോക്ടറെ വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ തലയോട്ടിയില്‍ 10 സെന്റിമീറ്റര്‍ നീളത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും, ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ഫാബിത് മൊയ്തീന്‍ അറിയിച്ചു.
'എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ' എന്ന് ആക്രോശിച്ചാണ് സനൂപ് ഡോക്ടറെ വെട്ടിയത്. ഓഗസ്റ്റ് 14-ന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മകള്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ലഭിച്ച ചികിത്സയില്‍ വീഴ്ചയുണ്ടായി എന്ന് കുടുംബം ആരോപിച്ചിരുന്നു.
ഇന്ന് ഉച്ചയോടെ രണ്ട് മക്കളോടൊപ്പമാണ് സനൂപ് ആശുപത്രിയിലെത്തിയത്. മക്കളെ പുറത്ത് നിര്‍ത്തിയ ശേഷം അകത്തു കടന്ന് വടിവാള്‍ ഉപയോഗിച്ച് ഡോക്ടറെ വെട്ടുകയായിരുന്നു. ആശുപത്രി സൂപ്രണ്ടിനെയായിരുന്നു ഇയാള്‍ ആദ്യം ലക്ഷ്യമിട്ടതെങ്കിലും അദ്ദേഹം മുറിയില്‍ ഇല്ലാത്തതിനെത്തുടര്‍ന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിനെ ആക്രമിച്ചത്.
'ഡോക്ടര്‍ക്കുള്ള വെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു' എന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോള്‍ സനൂപ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ കെ.ജി.എം.ഒ.എ. (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കെ.ജി.എം.ഒ.എ. സംസ്ഥാന അധ്യക്ഷന്‍ ഡോ. സുനില്‍ പി.കെ. വിമര്‍ശിച്ചു. ആശുപത്രി സംരക്ഷണ ഭേദഗതി ബില്‍ നടപ്പിലാക്കിയത് ഭാഗികമായാണ്. എക്‌സ്-സര്‍വീസ് ഉദ്യോഗസ്ഥരെ സെക്യൂരിറ്റി പോസ്റ്റില്‍ നിയമിക്കാനോ പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം നടപ്പിലാക്കാനോ ഉള്ള തീരുമാനം നാളിതുവരെ നടപ്പിലായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Summary: A doctor on duty at the Thamarassery Taluk Hospital was seriously injured after being hacked in the head. The assailant, identified as Sanoop, the father of a nine-year-old girl who died two months ago from amoebic meningoencephalitis, attacked the doctor using a machete (Vadiwaal). The police have taken the accused into custody.The seriously injured doctor, Dr. Vipin, was transferred to the Kozhikode Medical College Hospital.
Dr. Vipin sustained a 10-centimeter-long wound on his skull.Medical Update: The Head of Critical Care, Dr. Fhabith Moideen, stated that the doctor's health condition is currently satisfactory, but a minor surgery will be required. The assailant, Sanoop, shouted, "Did you not kill my daughter?" while carrying out the attack. Sanoop's daughter, Anaya, died on August 14th after contracting amoebic meningoencephalitis. The family had alleged medical negligence and delay in treatment at the Taluk Hospital prior to her death at the Kozhikode Medical College Hospital.
Initial reports suggest his target was the Hospital Superintendent, but since the Superintendent was not in the office, Sanoop attacked Dr. Vipin, who was on duty.


COMMENTS