CPM leader arrested in POCSO case in Palakkad
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ സി.പി.എം നേതാവ് അറസ്റ്റില്‍. സിപിഎം പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജി(40) യെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
കൊടുവായൂരില്‍ കായികോപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്ന ഇയാള്‍ ജഴ്‌സി വാങ്ങാന്‍ കടയിലെത്തിയ കുട്ടിക്കു നേരെ അതിക്രമം നടത്തുകയായിരുന്നു. കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
Keywords: POCSO case, Palakkad, CPM leader, Arrest


COMMENTS