കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്‌നമായ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നിര്‍മാണ...
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്‌നമായ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചത്. വിമാനത്താവള യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയില്‍ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുക. റെയില്‍വേ ബോര്‍ഡ് അനുമതി ലഭിച്ചതോടെ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിച്ചേക്കും.
Key Words: Central Government, Nedumbassery Airport Railway Station


COMMENTS