Two members of the Australian women's cricket team were allegedly molested in Indore on Thursday morning during the ICC Women's Cricket World Cup
ഇന്‍ഡോര്‍: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്‍ഡോറില്‍ ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങളെ വ്യാഴാഴ്ച രാവിലെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം. രാവിലെ രാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്ന് ഖജ്രാന റോഡിലുള്ള 'ദി നെയ്ബര്‍ഹുഡ്' എന്ന കഫേയിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. അഖീല്‍ എന്ന് തിരിച്ചറിഞ്ഞ പ്രതി, ബൈക്കില്‍ താരങ്ങളെ പിന്തുടരുകയും, അവരില്‍ ഒരാളെ കടന്നുപിടിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു.
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പരിഭ്രാന്തരായ താരങ്ങള്‍ ഉടന്‍ തന്നെ ടീമിന്റെ സുരക്ഷാ ഓഫീസര്‍ ഡാനി സിമ്മണ്‍സിന് ഒരു അടിയന്തര സന്ദേശവും ലൈവ് ലൊക്കേഷനും അയച്ചു. 'ഞാന്‍ അവരുടെ സന്ദേശം വായിക്കുന്നതിനിടെ, കളിക്കാരിലൊരാള്‍ എന്നെ വിളിച്ചു കരയുകയായിരുന്നു. സംഭവിച്ചതെല്ലാം അവള്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ ഉടന്‍ ഒരു കാര്‍ അയച്ച് അവരെ സുരക്ഷിതമായി ഹോട്ടലിലേക്ക് തിരികെയെത്തിച്ചു,' സിമ്മണ്‍സ് പറഞ്ഞു.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പ്രതിയുടെ ബൈക്ക് നമ്പര്‍ ശ്രദ്ധിച്ചത് സിസിടിവി ദൃശ്യങ്ങള്‍ വഴി ഇയാളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു.
![]() |
| പ്രതി അഖീല്‍ |
ക്രൈം ബ്രാഞ്ച് അഡിഷണല്‍ ഡിസിപി രാജേഷ് ദണ്ഡോതിയ അറസ്റ്റ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുന്ന ഈ സംഭവത്തെത്തുടര്‍ന്ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി കളിക്കാരുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി.
സുരക്ഷാ വീഴ്ചയില്‍ പോലീസ് കമ്മിഷണര്‍ സന്തോഷ് സിംഗ് അതൃപ്തി രേഖപ്പെടുത്തുകയും ഇന്റലിജന്‍സ് വിങ്ങിന് ശാസന നല്‍കുകയും ചെയ്തു. ടീം ഹോട്ടലില്‍ നിന്ന് ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലേക്കുള്ള വഴിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.
സംഭവം രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കി. 'ഇന്‍ഡോര്‍ ആതിഥേയ മര്യാദയ്ക്ക് പേരുകേട്ടതാണ്. എന്നാല്‍ ഈ സംഭവം ക്രമസമാധാന നിലയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മധ്യപ്രദേശില്‍ പോലീസിനോടുള്ള ഭയം ഇല്ലാതായി. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം നല്‍കണം,' മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട് വാരി ആവശ്യപ്പെട്ടു.
സംഭവം 'ദേശീയ അഭിമാനത്തിന്റെ പ്രശ്‌നമാണെന്ന്' മന്ത്രി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ്മയും ഈ വികാരം പങ്കുവെച്ചു. 'ഈ സംഭവം ഇന്‍ഡോറിന് നാണക്കേടുണ്ടാക്കി. അവരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണ്. അഖീലിനെതിരെ കര്‍ശന നടപടിയെടുക്കുകയും ദേശീയ സുരക്ഷാ നിയമം പ്രകാരമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും. ലോകമെമ്പാടും വൃത്തിക്കും സംസ്‌കാരത്തിനും പേരുകേട്ട ഇന്‍ഡോറിനെ അപകീര്‍ത്തിപ്പെടുത്താനാണ് അഖീല്‍ ശ്രമിച്ചത്,' അദ്ദേഹം പറഞ്ഞു.
'ഈ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞങ്ങള്‍ അഗാധമായി ദുഃഖിതരും ഞെട്ടലിലുമാണ്. ഒരു സ്ത്രീയും ഇത്തരമൊരു ദുരവസ്ഥ സഹിക്കേണ്ടിവരരുത്. ഇത് കളിക്കാര്‍ക്കും കായിക സമൂഹത്തിനും ഇന്‍ഡോറിലെ ജനങ്ങള്‍ക്കും അങ്ങേയറ്റം വേദനാജനകമാണ്. ഒരാളുടെ പ്രവൃത്തി നഗരത്തിന്റെ ആദരവിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി,' മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എംപിസിഎ) പ്രസിഡന്റ് മഹാനാര്യമാന്‍ സിന്ധ്യ പ്രസ്താവനയില്‍ പറഞ്ഞു.
പോയിന്റ് പട്ടികയില്‍ 11 പോയിന്റുമായി മുന്നിലുള്ള ഓസ്ട്രേലിയന്‍ ടീം സെമിഫൈനല്‍ സ്ഥാനത്തിനായി ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം.
Summary: Two members of the Australian women's cricket team were allegedly molested in Indore on Thursday morning during the ICC Women's Cricket World Cup. The incident occurred while they were walking from the Radisson Blu Hotel to a nearby cafe named 'The Neighborhood' on Khajrana Road. The accused, identified as Aqeel, reportedly followed the players on a bike, inappropriately touched one of them, and then fled the scene.
The incident is reported to have taken place around 11 a.m. The terrified players immediately sent an emergency message and live location to their team's security officer, Danny Simmons. 'I was reading their message when one of the players called me, crying. She told me what had happened. We immediately dispatched a car and brought them safely back to the hotel,' Simmons said.
A bystander noted the suspect's bike number, which later helped police track him down through CCTV footage. An FIR was registered at the MIG Police Station based on Simmons' complaint. Five police stations—Vijay Nagar, MIG, Khajrana, Pardeshipura, and Kanadiya—were roped in for a coordinated manhunt. Within six hours, the accused Aqeel, a resident of Khajrana with prior criminal records, was arrested from Azad Nagar.



COMMENTS