Australia ODI Series: Rohit, Kohli likely to return; Sanju likely to be backup wicket-keeper
മുംബയ് : ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20ടീമുകളെ നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവര്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇരുതാരങ്ങള്‍ക്കും ഇനി ഏകദിനങ്ങളില്‍ മാത്രമായിരിക്കും കളിക്കാന്‍ സാധിക്കുക.
മലയാളി താരം സഞ്ജു സാംസണ് ഏകദിന ടീമില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടാന്‍ സാധ്യതയുണ്ട്. പരിക്കേറ്റ റിഷഭ് പന്തിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുല്‍ ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍. ഏകദിനങ്ങളില്‍ 55-ല്‍ അധികം ശരാശരിയും 99-നടുത്ത് സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിന് യുവതാരം ധ്രുവ് ജുറേലിനേക്കാള്‍ മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കു നിമിത്തം ഏകദിന പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് വര്‍ക്ക് ലോഡ് കൂടുതലുള്ളതിനാല്‍ അദ്ദേഹത്തിന് ഏകദിനങ്ങളില്‍ അല്ലെങ്കില്‍ ടി20-കളില്‍ വിശ്രമം അനുവദിച്ചേക്കും.
ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ റെഡ്ഡിക്ക് സാധ്യതയുണ്ട്. ഗില്ലിന് വിശ്രമം നല്കിയാല് അഭിഷേക് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍ എന്നിവരില്‍ ഒരാള്‍ രോഹിതിനൊപ്പം ഓപ്പണറാകും.
ഈ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും (ഒക്ടോബര്‍ 19 മുതല്‍) അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീം സെലക്ഷന് ചര്‍ച്ചകള്‍ ഈ വര്‍ഷാവസാനം നടക്കുമെങ്കിലും, നിലവില്‍ രോഹിത് ശര്‍മ്മയായിരിക്കും ഏകദിന ടീമിന്റെ ക്യാപ്റ്റന്‍.
Summary: Mumbai: The ODI and T20 squads for the Australian tour are likely to be announced tomorrow. Rohit Sharma and Virat Kohli are expected to return to the ODI team. Having retired from the Test and T20 formats, the two players will now only be able to play in ODIs.


COMMENTS