മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി അനുമോദിക്കുന്നു അഭിനന്ദ് ന്യൂഡല്‍ഹി: ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ല...
![]() | ||
| മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി അനുമോദിക്കുന്നു |
അഭിനന്ദ്
ന്യൂഡല്‍ഹി: ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിന് കരസേനാ മേധാവി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ അനുമോദനം. ടെറിട്ടോറിയല്‍ ആര്‍മിയിലെ ഓണററി ലഫ്റ്റനന്റ് കേണലാണ് മോഹന്‍ലാല്‍.
സേന നല്കിയ അംഗീകാരത്തിന് മോഹന്‍ലാല്‍ നന്ദി രേഖപ്പെടുത്തി. ടിഎ ബറ്റാലിയന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അര്‍ത്ഥവത്തായ സംഭാഷണത്തിന് ഈ കൂടിക്കാഴ്ച അവസരം നല്‍കിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി മോഹന്‍ലാലിനെ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിക്കുകയും, ഏഴ് ആര്‍മി കമാന്‍ഡര്‍മാരുടെ സാന്നിധ്യത്തില്‍ സേനാ മേധാവിയുടെ അഭിനന്ദന പത്രം നല്‍കി ആദരിക്കുകയും ചെയ്തു.
ഓണററി ലഫ്റ്റനന്റ് കേണല്‍ എന്ന നിലയില്‍ ഈ അംഗീകാരം ലഭിക്കുന്നത് അളവറ്റ അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും നിമിഷമാണ്. ഈ ബഹുമതിക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്കും ജനറല്‍ ഉപേന്ദ്ര ദ്വിവേദിയോടും മുഴുവന്‍ ഇന്ത്യന്‍ ആര്‍മിയോടും എന്റെ പാരന്റ് യൂണിറ്റായ ടെറിട്ടോറിയല്‍ ആര്‍മിയോടും ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു, മോഹന്‍ലാല്‍ പറഞ്ഞു.
കരസേനാ മേധാവിയില്‍ നിന്ന് അഭിനന്ദനം ലഭിക്കുക എന്നത് വലിയ അംഗീകാരവും ബഹുമാനവുമാണ്. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും ഇതിനൊരു കാരണമാണ്. ഞങ്ങള്‍ മികച്ചൊരു കൂടിക്കാഴ്ച നടത്തുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്തു. ഇത് ആര്‍മി വിഭാഗത്തില്‍ നിന്നുള്ള ഒരു മഹത്തായ സ്‌നേഹപ്രകടനമാണ്. 16 വര്‍ഷമായി ഞാനും ഈ വിഭാഗത്തിന്റെ ഭാഗമാണ്. ടിഎ ബറ്റാലിയന്റെ കാര്യക്ഷമത എങ്ങനെ മെച്ചപ്പെടുത്താം, രാജ്യത്തിനായി നമുക്ക് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു, അദ്ദേഹം പറഞ്ഞു.
2009-ലാണ് മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ബന്ധം ആരംഭിക്കുന്നത്. അന്നത്തെ കരസേനാ മേധാവി ജനറല്‍ ദീപക് കപൂറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ ഓണററി ലഫ്റ്റനന്റ് കേണലായി ഔദ്യോഗികമായി നിയമിച്ചു. സിനിമയിലെ ശ്രദ്ധേയമായ വേഷങ്ങള്‍ക്കും മലയാള സിനിമയിലൂടെ രാജ്യസ്‌നേഹപരമായ മൂല്യങ്ങള്‍ പ്രചരിപ്പിച്ചതിനും ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഇത്തരമൊരു ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നടനായി അദ്ദേഹം മാറി.
പദവി ലഭിച്ചതു മുതല്‍, മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ആര്‍മി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പൊതുവേദികളില്‍ സ്ഥിരമായി യൂണിഫോം ധരിക്കുകയും ചെയ്യാറുണ്ട്. 2024 ഓഗസ്റ്റില്‍, വയനാട്ടിലെ മണ്ണിടിച്ചില്‍ ബാധിത പ്രദേശം അദ്ദേഹം യൂണിഫോമില്‍ സന്ദര്‍ശിക്കുകയും ആര്‍മി ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തത് സൈന്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു.
Summary: Actor Mohanlal, who recently won the Dadasaheb Phalke Award and holds the rank of Honorary Lieutenant Colonel in the Territorial Army (TA), was commended by the Army Chief, General Upendra Dwivedi.
Mohanlal expressed gratitude for the recognition given by the Army. He stated that the meeting provided an opportunity for meaningful conversation on increasing the efficiency of the TA battalion.
Army Chief General Upendra Dwivedi called Mohanlal to the Army Headquarters, where he was awarded the Chief of the Army Staff (COAS) Commendation Card in the presence of seven Army Commanders.
"Receiving this recognition as an Honorary Lieutenant Colonel is a moment of immense pride and gratitude. I remain deeply thankful to General Upendra Dwivedi, the entire Indian Army, and my parent unit of the Territorial Army for this honour and their unwavering support," Mohanlal said.
He added, "Receiving a commendation from the Army Chief is a great recognition and so much honour. The Dadasaheb Phalke award is also one of the reasons. We had a good meeting and a small lunch. It's a great gesture from the fraternity. I have also been a part of this fraternity for the last 16 years. We had a conversation on how to bring out more efficiency in the TA battalion and what we can do for the country."



COMMENTS