Anil Akkara demands ED questioning of CM's Son
തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിനെ ഉടന്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ അനില്‍ അക്കര. ഇതു സംബന്ധിച്ച് അദ്ദേഹം കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇ.ഡി ഡയറക്ടര്‍ക്കും പരാതി നല്‍കി.
കേസില്‍ വിവേക് കിരണ്‍ പ്രതിയാകേണ്ട ആളായിരുന്നെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടപെട്ട് കേസ് അട്ടിമറിക്കുകയായിരുന്നെന്നും അതിന്റെ പരിണിത ഫലമാണ് സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയമെന്നും അനില്‍ അക്കര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനാല്‍ പിണറായിയും നിര്‍മ്മലയും അധികാരത്തില്‍ ഉള്ളിടത്തോളം കാലം ഈ കേസില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഈ വിഷയത്തിലുള്ള സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി ഉള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ മകന്റെ പേരില്‍ ഇ.ഡി നോട്ടീസ് വന്നിരുന്നെന്നും എന്നാല്‍ നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇ.ഡി പിന്‍വാങ്ങിയെന്നും എം.എ ബേബി പറഞ്ഞിരുന്നു.
വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് ഇ.ഡി നോക്കിയതെന്നും ബി.ജെ.പി സര്‍ക്കാരിന്റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇ.ഡിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഈ പ്രസ്താവനയോടെ ഇ.ഡിയുടെ നോട്ടീസ് മുഖ്യമന്ത്രിയുടെ മകന് കിട്ടിയെന്നു തെളിഞ്ഞു. ഇതോടെ മുഖ്യമന്ത്രി പ്രകോപിതനായെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഡല്‍ഹിയിലേക്കുള്ള യാത്രയിലായ എം.എ ബേബി അവിടെ എത്തിയാലുടന്‍ പറഞ്ഞത് മാറ്റിപ്പറയാനും സാധ്യതയുണ്ട്.
Keywords: Anil Akkara, ED, CM, M A Baby, Vivek Kiran



COMMENTS