അടിമാലി: കൂമ്പൻ പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടില്‍ സന്ധ്യ ബിജുവിന്റെ (41) ചികിത്സാച്ചെല...
അടിമാലി: കൂമ്പൻ പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടില്‍ സന്ധ്യ ബിജുവിന്റെ (41) ചികിത്സാച്ചെലവുകള്‍ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തു.
ആലുവ രാജഗിരി ആശുപത്രിയിലെ തുടർചികിത്സ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കും. ഗുരുതരമായി പരിക്കേറ്റതിനാല്‍ സന്ധ്യയുടെ കാല്‍ മുറിച്ചുമാറ്റിയിരുന്നു.
അപകടത്തില്‍ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാല്‍മുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ ബാധിച്ച് കഴിഞ്ഞവർഷം മരിച്ചു. നഴ്സിംഗ് വിദ്യാർത്ഥിനിയായ മകള്‍ മാത്രമാണ് ഇനിയുള്ള തുണ.
നിസഹായരായ ബന്ധുക്കള്‍ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരെ വിളിച്ച് ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു.
ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ അവസ്ഥയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സന്ധ്യയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്.
Key Words: Adimali Landslide, Mammootty, Sandhya Biju


COMMENTS