Youth congress about Rahul Mamkoottathil case
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരായ ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ വി.ഡി സതീശനും രമേശ് ചെന്നിത്തലയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് മൊഴി കൊടുത്തെന്ന തരത്തിലുള്ള വാര്‍ത്ത വ്യാജമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്.
ഇത്തരത്തില്‍ പരാതി കൊടുത്ത ജീന സജി തോമസ് എന്ന ആള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ വിവിധ സാമ്പത്തിക കേസുകളില്‍ പ്രതിയാണെന്നും കുറിപ്പിലുണ്ട്.
ഇവര്‍ക്കെതിരായ കേസിന്റെ എഫ്.ഐ.ആറും യൂത്ത് കോണ്‍ഗ്രസ് കുറിപ്പിനൊപ്പം ചേര്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനും പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും അതിനാല്‍ എല്ലാവരും ജാഗരൂകരാകണമെന്നും കുറിപ്പിലുണ്ട്.
Keywords: Youth congress, Rahul Mamkoottathil case, V.D Satheesan, Ramesh Chennithala



COMMENTS