ന്യൂഡല്‍ഹി : ചെങ്കടലിലെ കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ (സമുദ്രാന്തര കേബിള്‍) മുറിഞ്ഞതിനാല്‍ ഏഷ്യയുടെയും മിഡില്‍ ഈസ്റ്റിന്റെയും ചില ഭാഗങ...
ന്യൂഡല്‍ഹി : ചെങ്കടലിലെ കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ (സമുദ്രാന്തര കേബിള്‍) മുറിഞ്ഞതിനാല്‍ ഏഷ്യയുടെയും മിഡില്‍ ഈസ്റ്റിന്റെയും ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ തടസ്സപ്പെട്ടെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് കേബിളിന് സംഭവിച്ചതെന്ന് വ്യക്തമല്ല. ചെങ്കടലിലെ സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളുകള്‍ മുറിഞ്ഞതോടെ ഇന്ത്യയിലും പാകിസ്ഥാനിലുമടക്കം ഇന്റര്‍നെറ്റ് വേഗക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്.
ഗാസ മുനമ്പിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെമന്റെ ഹൂത്തി വിമതര്‍ കേബിളുകള്‍ ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയതാകാമെന്നും ആശങ്കയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
Key Words: Undersea Internet Cable, Red Sea, Middle East


COMMENTS