ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് തീരുവ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുന്നതായി സൂചന. ഇന്ത്യ...
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് തീരുവ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുന്നതായി സൂചന. ഇന്ത്യയിലെയും യുഎസിലെയും ടീമുകള്‍ വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പറഞ്ഞു. എക്സിലെ വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റിന് മറുപടിയായി, യുഎസ് പ്രസിഡന്റുമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ ചര്‍ച്ചകള്‍ തുടരുമെന്നും പ്രധാനമന്ത്രി മോദിയുമായി അടുത്ത ആഴ്ചകളില്‍ സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞതോടെ മഞ്ഞുരുകുന്നുവെന്ന് സൂചന ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 'ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്ന് മോദി പ്രതികരിച്ചത്. 'ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് ഞങ്ങളുടെ വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഞങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നു,' പ്രധാനമന്ത്രി മോദി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. 'പ്രസിഡന്റ് ട്രംപുമായി സംസാരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇരുകൂട്ടര്‍ക്കും കൂടുതല്‍ തിളക്കമാര്‍ന്നതും സമൃദ്ധവുമായ ഒരു ഭാവി ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.'- മോദി കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരേ ഇന്ത്യക്കെതിരെ വിമര്‍ശനം തുടരുന്നതിനിടെയാണ് ട്രംപിന്റെയും മോദിയുടേയും പ്രതികരണം വരുന്നത്.
Key Words: Narendra Modi, Donald Trump


COMMENTS