പുനലൂർ : കെഎസ്ആർടിസിയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിക്കുകയും ചരിത്രത്തിലാദ്യമായി 1.19 കോടി രൂപ വരുമാനവും ലഭിച്ചെന്ന് ഗത...
പുനലൂർ : കെഎസ്ആർടിസിയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിക്കുകയും ചരിത്രത്തിലാദ്യമായി 1.19 കോടി രൂപ വരുമാനവും ലഭിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയില്‍ നിന്ന് പുതുതായി ആരംഭിക്കുന്ന വിവിധ സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അതേസമയം കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങല്‍, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണ ജോലികള്‍ ഉടനെ ആരംഭിക്കും.
കൂടാതെ പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഡിപ്പോകളില്‍ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാൻ ഭരണാനുമതിയായി. പുനലൂരിലെ മലയോര പ്രദേശങ്ങളിലേക്ക് സർക്കുലർ സർവീസ് ഏർപ്പെടുത്തി.
ട്രാവല്‍ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം കാർഡുകള്‍ പുറത്തിറക്കും എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഡിപ്പോകളിലെ പ്രവർത്തനം മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും കെ ബി ഗണേഷ് കുമാർ അറിയിച്ചു.
Key Words: Transport Minister KB Ganesh Kumar, KSRTC


COMMENTS