തിരുവനന്തപുരം : ശ്രീനാരായ ണഗുരുവിൻ്റെ 98-ാം സമാധിദിനാചരണം ഇന്ന്. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ഗുരുദേവ ക്ഷ...
തിരുവനന്തപുരം : ശ്രീനാരായ ണഗുരുവിൻ്റെ 98-ാം സമാധിദിനാചരണം ഇന്ന്. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ഗുരുദേവ ക്ഷേത്രങ്ങളിലും ശ്രീനാരായണ പ്രസ്‌ഥാനങ്ങളുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കുകയാണ്. ശിവഗിരി മഠത്തിൽ രാവിലെ 5 നു ചടങ്ങുകൾ തുടങ്ങി. 10നു സമാധി സമ്മേളനം പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി ആപ്‌തലോകാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്‌മാനന്ദ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ എന്നിവർ പ്രസംഗിക്കും. സ്വാമി പരമാത്മാനന്ദഗിരി സന്ദേശം നൽകും.
ഉച്ചയ്ക്ക് 12നു സത്യവ്രത സ്വാമി സമാധി ശതാബ്ദി പ്രഭാഷണം സ്വാമി ഋതംഭരാനന്ദയും ഗുരുദേവ സമാധി പ്രഭാഷണം സ്വാമി സച്ചിദാനന്ദയും നടത്തും. 2ന് ശാരദാമഠത്തിൽ സന്യാസിമാരുടെ നേതൃത്വത്തിൽ ഹോമം, 3 നു സമാധി മന്ദിരത്തിലേക്ക് കലശ പ്രദക്ഷിണ യാത്ര എന്നിവ നടക്കും.
ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ രാവിലെ 5ന് വിശേഷാൽ പൂജകളും ആരംഭിച്ചു. 9ന് വയൽവാരം വീട്ടിൽ സമൂഹ പ്രാർഥനയും ഉപവാസവും. 10ന് സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
സ്വാമി സത്യാനന്ദതീർഥ പ്രഭാഷണം നടത്തുമെന്നു സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.അരുവിപ്പുറം മഠത്തിൽ രാവി ലെ 8 ന് നാമജപം തുടങ്ങി. കൊടിതൂക്കി മലയിലെ ഗുരു ദേവ ക്ഷേത്രത്തിലും പ്രത്യേക പൂജകൾ നടത്തുന്നുണ്ട്.
Key Words: Sree Narayana Guru


COMMENTS