ന്യൂഡല്‍ഹി : യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്കെതിരെ അമേരിക്കന്‍, യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദം ആവശ്യമാണെന്ന് യുക്...
ന്യൂഡല്‍ഹി : യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്കെതിരെ അമേരിക്കന്‍, യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദം ആവശ്യമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. 'പുടിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ആവശ്യമാണെന്ന് നമുക്കെല്ലാവര്‍ക്കും മനസ്സിലായി. അമേരിക്കയില്‍ നിന്ന് ഞങ്ങള്‍ക്ക് സമ്മര്‍ദ്ദം ആവശ്യമാണ്. യൂറോപ്യന്മാരെ കുറിച്ച് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ശരിയാണെന്ന് ഞാന്‍ കരുതുന്നു - എല്ലാ പങ്കാളികളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. എന്നാല്‍ അവരില്‍ ചിലര്‍, അതായത്, അവര്‍ എണ്ണയും റഷ്യന്‍ വാതകവും വാങ്ങുന്നത് തുടരുന്നു. ഇത് ന്യായമല്ല... അതിനാല്‍ റഷ്യയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഊര്‍ജ്ജം വാങ്ങുന്നത് നമ്മള്‍ നിര്‍ത്തണം,' ഇന്ത്യയെ ഉള്‍പ്പെടെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 'കൊലയാളിയെ തടയാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്. നിങ്ങള്‍ അവന്റെ ആയുധം അഴിച്ചുമാറ്റണം, അതായത്, എണ്ണ വിറ്റ് പണം സമ്പാദിക്കുന്നതാണ് അവരുടെ ആയുധം,' സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
'നിങ്ങള്‍ മോസ്‌കോയില്‍ എത്തിയാന്‍ പുടിന്‍ കാണാമെന്ന് പറഞ്ഞല്ലോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന് യുക്രെയ്‌നിലേക്ക് വരാം,' എന്നായിരുന്നു സെലെന്‍സ്‌കിയുടെ മറുപടി. എന്റെ രാജ്യം എല്ലാ ദിവസവും മിസൈലുകള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമാകുമ്പോള്‍ എനിക്ക് മോസ്‌കോയിലേക്ക് പോകാന്‍ കഴിയില്ല. അത് മനസ്സിലാക്കാവുന്നതേയുള്ളൂ. പുടിന്‍ അത് മനസ്സിലാക്കുന്നു.'- സെലെന്‍സ്‌കി നിലപാട് വ്യക്തമാക്കി.
Key Words : Russian oil, Zelensky, Donald Trump


COMMENTS