തിരുവനന്തപുരം : സര്‍ക്കാര്‍ ശബരിമലയില്‍ നടത്താന്‍ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്...
തിരുവനന്തപുരം : സര്‍ക്കാര്‍ ശബരിമലയില്‍ നടത്താന്‍ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും പാണക്കാട് തങ്ങളും പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ലെന്നും സെക്കുലര്‍ ഭരണകൂടം എന്നു പറഞ്ഞാല്‍ മതനിരപേക്ഷ ഭരണകൂടം എന്നാണ് പ്രഖ്യാപിത ഇടതു കാഴ്ചപ്പാട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം നടത്തുന്നു. ശബരിമല കര്‍മ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുന്നത്. ഈ മാസം 22നാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുക. അയ്യപ്പ സംഗമം തട്ടിപ്പ് ആണെന്നു കാണിക്കാനാണ് വിശ്വാസ സംഗമം നടത്തുന്നത്. ഇതിലേക്ക് അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ക്ഷണിക്കാനാണ് ശ്രമം.
Key Words: Sabarimala, K Surendran, Global Ayyappa Sangamam


COMMENTS