തിരുവനന്തപുരം : സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സംഘടിപ്പിച്ച അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയവും പരിഹാസ്യവുമാണെന്ന് ബി ജെ പി ദേശീയ നിർവാഹക സമ...
തിരുവനന്തപുരം : സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സംഘടിപ്പിച്ച അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയവും പരിഹാസ്യവുമാണെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പ്രതികരിച്ചു.
അയ്യപ്പ വിശ്വാസികളെ കളിയാക്കുന്ന പരിപാടിയാണ് സർക്കാർ സംഘടിപ്പിച്ചത്. വിശ്വാസികൾ ഒന്നടങ്കം അയ്യപ്പ സംഗമം പൂർണമായി ബഹിഷ്കരിച്ചിരിക്കുന്നു. ഈ പരിപാടി ദയനീയ പരാജയമാണ്, മണ്ഡല മകരവിളക്ക് കാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ നടക്കുന്ന അയ്യപ്പൻ വിളക്കിൽ ഇതിനേക്കാൾ ആളുകൾ പങ്കെടുക്കാറുണ്ട്.
സത്യത്തിൽ മുഖ്യമന്ത്രി ഒരു വിഡ്ഢി വേഷം കെട്ടുകയായിരുന്നു അയ്യപ്പ സംഗമത്തിൽ, ഇതോടെ ത്രിതല തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ നാടകം പൊളിഞ്ഞ പാളീസ് ആയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. 4800ത്തിലധികം വിശ്വാസികൾ പങ്കെടുക്കും എന്ന് ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും അവകാശപ്പെട്ട പരിപാടിയിൽ 600 ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്. അത് പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും ഉള്ള സി ഐ ടി യു, സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകരാണ്.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം കേവലം 50 ൽ താഴെ ആളുകൾ മാത്രമാണ് വിവിധ സെഷനുകളിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നത്. ഇതിൽ നിന്നു തന്നെ വിശ്വാസികൾ പൂർണമായി ഈ പരിപാടി ബഹിഷ്കരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ പേരിൽ 7 കോടി രൂപ സി പി എം പുട്ട് അടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. പരിപാടി പരാജയപ്പെടുക വഴി അയ്യപ്പന്റെ കോപം പിണറായിയെയും മാർക്സിസ്റ്റ് പാർട്ടിയും പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Key Words: Global Ayyappa Sangamam, Devaswom Board, P.K. Krishnadas.


COMMENTS