തിരുവനന്തപുരം : അയ്യപ്പന്റെ നാല് കിലോ സ്വര്‍ണ്ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശ...
തിരുവനന്തപുരം : അയ്യപ്പന്റെ നാല് കിലോ സ്വര്‍ണ്ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
'സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ട് അനുമതി നിഷേധിച്ചു. ഹൈക്കോടതി അറിയാതെ സര്‍ക്കാറിലെ ചിലരും ദേവസ്വം ബോര്‍ഡിലെ ചിലരും ചേര്‍ന്നാണ് നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചത്. എന്നിട്ടാണ് നാളെ അയ്യപ്പസംഗമം നടത്തുന്നത്. അതിന് മുന്‍പ് നാല് കിലോ സ്വര്‍ണം എവിടെപ്പോയെന്ന് കേരളത്തിലെ അയ്യപ്പഭക്തരോട് വിശ്വാസികളോടും പറയേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അതിന്റെ പാപം മറക്കാനാണോ ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുന്നതെന്ന് സംശയമുണ്ട്' വി.ഡി സതീശന്റെ വാക്കുകള്‍.
എം.എല്‍.എമാരുടെ സമരത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് സതീശന്‍ മാധ്യമങ്ങളെ കണ്ടത്. പൊലീസ് അതിക്രമത്തില്‍ സഭക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും. കുന്നംകുളം പോലീസ് അതിക്രമത്തില്‍ പോലീസുകാരെ പിരിച്ചുവിടുന്നത് വരെ സമരം നടത്തും.സര്‍ക്കാരിന്റെ നാടകവും കാപട്യവും ജനങ്ങള്‍ തിരിച്ചറിയും. അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മൂന്ന് ദിവസവും തലകുനിച്ചാണ് സര്‍ക്കാര്‍ തിരിച്ചുപോയത്..' വി.ഡി സതീശന്‍ പറഞ്ഞു.
Key Words: Ayyappa Sangamam, VD Satheesan


COMMENTS