ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ...
ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. 'തേരാ പാരാ ഓടിക്കോ' എന്ന വരികളോടെയുള്ള ഒരു അനിമേഷന്‍ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.
കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഈ ഗാനത്തില്‍ മനോഹരമായ അനിമേഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. അദ്രി ജോയ് വരികള്‍ രചിച്ച ഗാനത്തിന് ഈണം പകര്‍ന്നത് രാജേഷ് മുരുകേശന്‍. നിള രാജ്, ചിന്മയി കിരണ്‍ലാല്‍, സമന്വിത ശരത്ത്, അഭിരാം കൃഷ്ണപ്രഭു എന്നിവര്‍ അടങ്ങിയ കിഡ്സ് കോറസിനൊപ്പം അദ്രി ജോയ് കൂടി ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്.
എഐ സങ്കേതിക വിദ്യ കൂടി ഉപയോഗിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അനന്തു ഷാല്‍ജന്‍, അരുണ്‍ സജീവ് എന്നിവര്‍ ചേര്‍ന്നാണ് എഐ ദൃശ്യങ്ങള്‍ ഒരുക്കിയത്.
Key Words: New Song, Pet Detective


COMMENTS