Supreme court about new AKG centre issue
തിരുവനന്തപുരം: പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. എകെജി സെന്ററിന്റെ ഭൂമി വില്‍പ്പന സംബന്ധിച്ച കേസില്‍ സുപ്രീംകോടതി സിപിഎമ്മിനോട് വിശദീകരണം തേടി.
സാമ്പത്തിക ഇടപാട് കേസില്‍ ലേലം ചെയ്തു വിറ്റ 32 സെന്റ് ഭൂമിയാണ് സി.പിഎം വാങ്ങിയത്. ഇതില്‍ 16 സെന്റാണ് ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്. അതേസമയം പഴയ എകെജി സെന്ററുമായി ബന്ധപ്പെട്ടും വിവാദം നിലനില്‍ക്കുന്നുണ്ട്.
1999 ല്‍ നടന്ന ലേലം അസാധുവാണെന്നു കാട്ടി ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥ ഇന്ദു നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഭൂമി തങ്ങളുടേതാണെന്നാണ് അവരുടെ വാദം.
അതേസമയം കീഴ്ക്കോടതിയും ഹൈക്കോടതിയും തള്ളിയ കേസാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.
Keywords: Supreme court, AKG centre, Land case, Notice



COMMENTS