Anti-government protests have intensified in France, with thousands of people taking part in protests across the country
പാരീസ്: ഫ്രാൻസിൽ സർക്കാരിനെതിരായ പ്രതിഷേധം ശക്തമായി. രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധങ്ങളിൽ പങ്കെടുത്തത്. 'എല്ലാം തടയുക' (Bloquons tout) എന്ന പേരിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേർ പോലീസുമായി ഏറ്റുമുട്ടി. പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് 200-ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്‌റോ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തിന്റെ കടബാധ്യത പരിഹരിക്കുന്നതിനായുള്ള ചെലവ് ചുരുക്കൽ പദ്ധതികൾക്കെതിരെയാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. രണ്ട് പൊതു അവധി ദിവസങ്ങൾ റദ്ദാക്കുക, പെൻഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ ബെയ്‌റോയുടെ വിവാദപരമായ തീരുമാനങ്ങളാണ് പ്രതിഷേധത്തിന് പ്രധാന കാരണം. പുതിയ പ്രധാനമന്ത്രിയായി സെബാസ്റ്റ്യൻ ലെകോർണു അധികാരമേറ്റെങ്കിലും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
Summary: Anti-government protests have intensified in France, with thousands of people taking part in protests across the country.


COMMENTS