Kerala has set a record in alcohol sales this year too. Kerala State Beverages Corporation (Bevco) sold liquor worth Rs 826.38 crore in the 10 days
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇത്തവണത്തെ ഓണത്തിനും കേരളം മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ടു. ഉത്രാടം വരെയുള്ള 10 ദിവസത്തെ കണക്കു പ്രകാരം 826.38 കോടി രൂപയുടെ മദ്യമാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വില്പന 776.82 കോടി രൂപയായിരുന്നു.
ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്, ഇത് കഴിഞ്ഞ വര്‍ഷത്തെ 126.01 കോടിയേക്കാള്‍ 11 കോടി രൂപയുടെ വര്‍ധനയാണ്.
സംസ്ഥാനത്തെ ആറ് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ ഉത്രാട ദിനത്തില്‍ ഒരു കോടി രൂപയിലധികം വിറ്റുവരവ് രേഖപ്പെടുത്തി. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ് 1.46 കോടി രൂപയുടെ വില്‍പ്പനയുമായി പട്ടികയില്‍ ഒന്നാമതെത്തിയത്. പിറകെ, കവനാട് (1.24 കോടി), എടപ്പാള്‍ (1.11 കോടി), ചാലക്കുടി (1.07 കോടി), ഇരിങ്ങാലക്കുട (1.03 കോടി), കുണ്ടറ (1 കോടി) എന്നീ ഔട്ട്‌ലെറ്റുകളും റെക്കോര്‍ഡ് വില്‍പ്പന നേടി.
ഓണം സീസണിലെ വില്‍പ്പന വര്‍ധന ഈ സാമ്പത്തിക വര്‍ഷത്തിലെ ബെവ്കോയുടെ മൊത്തം വരുമാനത്തിലും പ്രതിഫലിച്ചു. 2025 ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലു വരെയുള്ള കാലയളവില്‍ 8,962.97 കോടി രൂപയുടെ വില്‍പ്പനയാണ് ബെവ്കോ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന 8,267.74 കോടി രൂപയായിരുന്നു.
വരുമാനം വര്‍ധിച്ചതോടെ ഈ വര്‍ഷം ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപ വരെ ബോണസായി ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇത് 95,000 രൂപയായിരുന്നു.


COMMENTS