പത്തനംതിട്ട: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയില്‍ ദര്‍ശനത്തിനെത്തി. പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്...
പത്തനംതിട്ട: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയില്‍ ദര്‍ശനത്തിനെത്തി. പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുല്‍ പങ്കെടുത്തു.
വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഷനിലായ രാഹുല്‍ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭയിലെത്തിയില്ല. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു
Key Words: Rahul Mamkoottathil, Usha Puja, Sabarimala


COMMENTS