പാലക്കാട്: തൃശൂര്‍ കുന്നംകുളത്തെ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാലക്കാട് ജില്ലാ പൊലീസ്...
പാലക്കാട്: തൃശൂര്‍ കുന്നംകുളത്തെ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാലക്കാട് ജില്ലാ പൊലീസ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധകര്‍ ബാരിക്കേഡുകള്‍ തള്ളിമറിച്ചിടാനും എസ്പി ഓഫിസിലേക്ക് കയറാനും ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സ്ഥലത്തേക്ക് എത്തികൊണ്ടിരിക്കുകയാണ്. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നു തവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടരുകയാണ്.
Key Words: Police Assault Case, Kunnamkulam Police, Clash at Palakkad, Youth Congress March


COMMENTS