കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലപ്പുറം ...
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി ഷാജി (47) ആണ് മരിച്ചത്. ഷാജിയെ ഓഗസ്റ്റ് ഒമ്പതിനാണു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഷാജിയുടെ മരണത്തോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരുമാസത്തിനിടെ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം ആറായി. അതേസമയം ഷാജിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല.
മസ്തിഷ്‌ക ജ്വരം ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മറ്റൊരു മലപ്പുറം സ്വദേശിനി തിങ്കളാഴ്ച മരിച്ചിരുന്നു. തിരുവാലി കോഴിപ്പറമ്പ് ഇളയിടത്തുകുന്ന് എം.ശോഭന (56) ആണ് മരിച്ചത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം വര്‍ധിച്ച സാഹചര്യത്തില്‍, രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ നടപടികളും ബോധവല്‍ക്കരണവും ശക്തമാക്കിയിട്ടുണ്ട്.
Key Words: Death, Amebic Encephalitis

COMMENTS