.

കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചു: മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു, കള്ളന്‍മാര്‍ വെള്ളയും വെള്ളയുമിട്ട് നടക്കുന്നു, പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ ചത്തൊടുങ്ങുന്നുവെന്ന് ആത്മഹത്യാ കുറിപ്പ്

Congress Party Cheated: Former DCC Treasurer NM Vijayan's Daughter-in-law Padmaja Tried Suicide, Thieves Are Running White, Suicide Note Says


കല്പറ്റ:  കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ പത്മജ  കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്മജയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പത്മജ ആത്മഹത്യാ ശ്രമം നടത്തിയത്. വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസ് പാര്‍ട്ടിയും തങ്ങളെ നേതാക്കള്‍ പറഞ്ഞുപറ്റിച്ചുവെന്ന് പത്മജ ആരോപിച്ചിരുന്നു.

പറഞ്ഞ പണം തന്നില്ല. ഭര്‍ത്താവ് ആശുപത്രിലായിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് പറഞ്ഞും ടി സിദ്ദിഖ് പറ്റിച്ചു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും പത്മജ പറയുന്നു.

പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക ജൂണ്‍ 30നുള്ളില്‍ നല്‍കുമെന്ന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. എഗ്രിമെന്റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം.എല്‍.എയുടെ പിഎ അതു വാങ്ങിക്കൊണ്ടു പോയി. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്റ് കൊണ്ടുപോയതെന്നാണ് എം.എല്‍.എ പറഞ്ഞതെന്നും പത്മജ ആരോപിച്ചു.

കള്ളന്‍മാര്‍ വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ ചത്തൊടുങ്ങുന്നുവെന്നുമാണ് പത്മജ പറഞ്ഞത്.

വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും ഡിസംബര്‍ 25-നാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. പിന്നീട്  പുറത്തുവന്ന വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായി മാറുകയായിരുന്നു.

വിജയനില്‍ നിന്ന് പാര്‍ട്ടി ജില്ലാ ഘടകം കടം വാങ്ങിയ വന്‍തുക തിരികെ കൊടുത്തില്ല. ഈ വഞ്ചനയെ തുടര്‍ന്നുള്ള കടബാധ്യതയിലാണ് എന്‍.എം. വിജയനും മകനും ആത്മഹത്യ ചെയ്തത്. ടി. സിദ്ദിഖിന്റെ നേതൃത്വത്തിലും കെപിസിസി നേതാക്കളുടെ സാന്നിദ്ധ്യത്തിലും സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് കുടുംബത്തിന് ഉറപ്പുകൊടുത്തിരുന്നു. പക്ഷേ, എല്ലാം ജലരേഖയായി മാറി. 

ഇപ്പോള്‍ പത്മജയുടെ ഭര്‍ത്താവ് രോഗബാധിതനായ സാഹചര്യം കൂടിയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നാണ് പത്മജയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുത്. 'കൊലയാളി കോണ്‍ഗ്രസേ, ഇതാ ഒരു ഇരകൂടി' എന്നാണ് പത്മജയുടെ ഒരു കുറിപ്പ്. 

എന്നാല്‍, പാര്‍ട്ടി ഏറ്റ സഹായമെല്ലാം ചെയ്തുവെന്നും സിപിഎമ്മിന്റെ പ്രേരണയിലാണ് ആത്മഹത്യാ ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. അപ്പച്ചന്‍ പ്രതികരിച്ചു.

Summary: Congress Party Cheated: Former DCC Treasurer NM Vijayan's Daughter-in-law Padmaja Tried Suicide, Thieves Are Running White, Suicide Note Says Party Believers Are Dying

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,762,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7890,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18851,Kochi.,2,Latest News,3,lifestyle,352,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2608,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1084,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1259,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2599,
ltr
item
www.vyganews.com: കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചു: മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു, കള്ളന്‍മാര്‍ വെള്ളയും വെള്ളയുമിട്ട് നടക്കുന്നു, പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ ചത്തൊടുങ്ങുന്നുവെന്ന് ആത്മഹത്യാ കുറിപ്പ്
കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചു: മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു, കള്ളന്‍മാര്‍ വെള്ളയും വെള്ളയുമിട്ട് നടക്കുന്നു, പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ ചത്തൊടുങ്ങുന്നുവെന്ന് ആത്മഹത്യാ കുറിപ്പ്
Congress Party Cheated: Former DCC Treasurer NM Vijayan's Daughter-in-law Padmaja Tried Suicide, Thieves Are Running White, Suicide Note Says
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipXznNjbspeMVM6s9MN4VpXbiXXi3rrIvtjl1B7UvrB2Oe__duZitu59a4TshMALmEpbsOHx8tmIpxqL8sJxr_cfAbYbjJRxKlDrcHCFfoWCTZ3HMLSCC-TgAT4DmULlN6WDvKuyjNqFMfnHGbagFECNVnJWiMMvopd3AGM9rFzKsoj3HU4IVUcue9INU/s320/Padmaja%20attempted%20suicide.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipXznNjbspeMVM6s9MN4VpXbiXXi3rrIvtjl1B7UvrB2Oe__duZitu59a4TshMALmEpbsOHx8tmIpxqL8sJxr_cfAbYbjJRxKlDrcHCFfoWCTZ3HMLSCC-TgAT4DmULlN6WDvKuyjNqFMfnHGbagFECNVnJWiMMvopd3AGM9rFzKsoj3HU4IVUcue9INU/s72-c/Padmaja%20attempted%20suicide.jpg
www.vyganews.com
https://www.vyganews.com/2025/09/nm-vijayans-daughter-in-law-padmaja.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/09/nm-vijayans-daughter-in-law-padmaja.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy