ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ...
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 9/11 ആക്രമണങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണത്തിന് സമാനമാണ് ഇസ്രയേലിന്റെ പ്രതികരണമെന്നായിരുന്നു നെതന്യാഹുവിന്റെ ന്യായീകരണം. ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ അവരെ പുറത്താക്കുകയോ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ ഇസ്രായേല്‍ നടപടിയെടുക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ 7 ലെ ആക്രമണത്തെ ഇസ്രായേലിന്റെ '9/11 നിമിഷം' എന്ന് വിളിച്ച നെതന്യാഹു, ഖത്തര്‍ ഹമാസിന് സുരക്ഷിത താവളമൊരുക്കുകയാണെന്നും തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുകയാണെന്നും ആരോപിച്ചു. 'ഭീകരരെ സംരക്ഷിക്കുന്ന ഖത്തറിനോടും മറ്റെല്ലാ രാജ്യങ്ങളോടും ഞാന്‍ പറയുന്നു, ഒന്നുകില്‍ അവരെ പുറത്താക്കുക അല്ലെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. കാരണം നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും,'- അദ്ദേഹം കൂട്ടിച്ചേർത്തു
Key Words: Netanyahu ,Qatar Attack


COMMENTS