ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവ...
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിന് ഉത്തപ്പ എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി. സുരേഷ് റെയ്നയെയും ശിഖര്‍ ധവാനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.
ഉത്തപ്പയോട് സെപ്റ്റംബര്‍ 22 ന് ഇ.ഡി. ആസ്ഥാനത്ത് ഹാജരാകാനും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി.എം.എല്‍.എ) പ്രകാരം മൊഴി രേഖപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 23 നാണ് യുവരാജിനോട് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടിരിക്കുന്നത്.
Key Words: Money laundering case,Yuvraj Singh, Robin Uthappa , ED


COMMENTS