കൊച്ചി : കൊച്ചിയിൽ സുഹൃത്തുക്കളോടും മാധ്യമപ്രവർത്തകരോടുമൊപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ ദാദ സാഹിബ് ഫാൽക്കെ പുരസ്കാര നേട്ടത്തിൻ്റെ സന്തോഷം ...
കൊച്ചി : കൊച്ചിയിൽ സുഹൃത്തുക്കളോടും മാധ്യമപ്രവർത്തകരോടുമൊപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ ദാദ സാഹിബ് ഫാൽക്കെ പുരസ്കാര നേട്ടത്തിൻ്റെ സന്തോഷം ആഘോഷിച്ചത്.
മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും അവാർഡ് സമർപ്പിച്ച അദ്ദേഹം, ഇത്തരമൊരു അംഗീകാരം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അത്ഭുതപ്പെട്ടെന്നും പറഞ്ഞു.
ജൂറിക്കും കേന്ദ്രസർക്കാരിനും മലയാള സിനിമയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. 48 വർഷത്തെ അഭിനയജീവിതത്തിൽ തന്നെ പിന്തുണച്ച എല്ലാവരുമായി ഈ അവാർഡ് പങ്കിടുന്നു എന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ഈ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ.
സെപ്തംബർ 23-ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിക്കും.
പത്ത് ലക്ഷം രൂപയും, ഒരു സ്വർണ്ണ താമരയുമാണ് അവാർഡ്.


COMMENTS